ബീഹാറിൽ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാർട്ടി, ആർ ജെ ഡി യെ പിൻതുണയ്ക്കും

പാറ്റ്ന : ബീഹാറിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാർട്ടി വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിൽ ആർ ജെ ഡി യെ പിൻതുണയ്ക്കാനാണ് തീരുമാനമെന്ന് പാർട്ടി വക്താവ് ഉദയ് വീർ സിംഗ് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ സമാന ചിന്താഗതിക്കാരായ കക്ഷികളെ ദുർബലപ്പെടുത്താൻ എസ് പി ഉദ്ദേശിക്കുന്നില്ല, നിലവിൽ ബീഹാറിൽ എസ് പി ക്ക് ശക്തമായ അടിത്തറയുമില്ല, ഈ സാഹചര്യത്തിലാണ് ആർ .ജെ.ഡി.യെ പിൻതുണയ്ക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

2015 ൽ ആർ ജെ ഡി , ജെ ഡി യു , കോൺഗ്രസ് സഖ്യത്തിൻ്റെ ഭാഗമായി നിന്നപ്പൊഴും പിന്നീട് എൻ സി പി യുമായി സഖ്യത്തിൽ എർപ്പെട്ടപ്പൊഴും കാര്യമായ നേട്ടമുണ്ടാക്കാൻ എസ് പി ക്ക് സാധിച്ചിരുന്നില്ല. 2010 ലെ തെരഞ്ഞെടുപ്പിലും ബീഹാറിൽ പാർട്ടിയുടെ നില മോശമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →