മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 20 ആയി


മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 20 ആയി. അപകടം നടന്ന് 28 മണിക്കൂറിന് ശേഷവും കെട്ടിടത്തിനുളളിൽ കുടുങ്ങിയവർക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ നടക്കുകയാണ്.

തിങ്കളാഴ്ച (21-09-2020) പുലർച്ചെ 3.30 ഓടെയാണ് 40 വർഷം പഴക്കമുള്ള മൂന്ന്‌ നിലക്കെട്ടിടം തകർന്നു വീണത്. എട്ട് കുട്ടികളുൾപ്പെടെ 11 പേരുടെ മരണം തിങ്കളാഴ്ച തന്നെ സ്ഥിരീകരിച്ചിരുന്നു. 25 കുടുംബങ്ങളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. മുപ്പതോളം പേരെ നാട്ടുകാരും ദുരന്തനിവാരണ സേനയും രക്ഷപ്പെടുത്തിയിരുന്നു. കെട്ടിടം ജീർണാവസ്ഥയിലായതിനാൽ താമസക്കാരോട് ഒഴിഞ്ഞു പോകാനാവശ്യപ്പെട്ട് നോട്ടീസ് പതിച്ചിരുന്നതായാണ് അധികൃതർ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →