ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത എംപിമാര്‍ രാത്രിയിലും സമരം തുടര്‍ന്നു. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് എംപിമാര്‍ സമരം ചെയ്യുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുമെന്ന പ്ലക്കാര്‍ഡുമേന്തിയാണ് രാത്രിയിലും സമരം തുടര്‍ന്നത്. സിപിഎം എംപിമാരായ എളമരം കരീം, കെകെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാന്‍, ഡോല സെന്‍, എഎപിയിലെ സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതവ്, റിപുന്‍ ബോറ, സയിദ് നസീര്‍ എന്നിവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
കാര്‍ഷിക ബില്‍ അവതരിപ്പിക്കുന്നതിനെതിരെ രാജ്യസഭയില്‍ എംപിമാര്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് എട്ടുപേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്പെന്‍ഷന് ശേഷവും എംപിമാര്‍ സഭ വിട്ടു പോകാതെ സമരം തുടരുകയായിരുന്നു. ഇതിനെതിരേ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് അടക്കമുള്ളവര്‍ രംഗത്തെത്തി.

