കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. 21-9-2020 വൈകുന്നേരത്തോടെയാണ് എന്‍ഐഎ സംഘം കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തിയത്. നാളെ സ്വപ്നാ സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങുന്ന സാഹചര്യത്തില്‍ സ്വപ്ന നല്‍കിയിരിക്കുന്ന മൊഴി അടക്കം പരിശോധിക്കുന്നതിനാണ് എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസിലെത്തിയത്.ഡിജിറ്റല്‍ തെളിവുകളുടെ അടക്കം അടിസ്ഥാനത്തിലാണ് നാളെ 22-9-2020 ന് സ്വപ്നയെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചിരിക്കുന്നത്.
എന്‍ഐഎ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
