ദുബൈ: ഐ പി എൽ രണ്ടാം ദിനം സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശ മൽസരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് ഡൽഹി പരാജയപെടുത്തിയത്.
കഗിസോ റബാഡ എറിഞ്ഞ സൂപ്പറോവറില്‍ 2 റണ്‍സ് നേടാന്‍ മാത്രമേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് സാധിച്ചുള്ളൂ. മറുപടി ബാറ്റിങില്‍ രണ്ടാം പന്തില്‍ തന്നെ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം നേടി.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ 21 പന്തില്‍ 53 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസാണ് മികച്ച സ്കോറില്‍ എത്തിച്ചത്. ശ്രേയസ് അയ്യര്‍ 32 പന്തില്‍ 39 റണ്‍സ് നേടി.
ഡൽഹിയുടെ 158 റണ്‍സ് എന്ന വിജയലക്ഷ്യത്തെ പിന്‍തുടര്‍ന്ന് 55 റണ്‍സ് എടുക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ട്ടപെട്ട പഞ്ചാബിനെ മായങ്ക് അഗര്‍വാളിൻ്റെ മികച്ച പ്രകടനമാണ് മത്സരത്തില്‍ തിരിച്ചെത്തിത്. മായങ്ക് 60 പന്തില്‍ 89 റണ്‍സാണ് നേടി .
അവസാന ഓവറില്‍ 13 റണ്‍സ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയ സ്റ്റോയിനിസിനെതിരെ ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ 2 റണ്‍സും മൂന്നാം പന്തില്‍ ഫോറും നേടി സ്കോര്‍ ഒപ്പമെത്തിച്ചുവെങ്കിലും അഞ്ചാം പന്തില്‍ ഹെറ്റ്മയറിന് പിടിനല്‍കി അഗര്‍വാള്‍ പുറത്താവുകയായിരുന്നു. അവസാന പന്തില്‍ ക്രിസ് ജോര്‍ദാനെയും സ്റ്റോയിനിസ് പുറത്താക്കിയതോടെ മത്സരം സൂപ്പറോവറിലേക്ക് കടന്നു.
സൂപ്പറോവറില്‍ ആദ്യ പന്തില്‍ രണ്ട് റണ്‍ വഴങ്ങിയ ശേഷം തൊട്ടടുത്ത പന്തുകളില്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെയും നിക്കോളാസ് പൂറാനെയും കഗിസൊ റബാഡ പുറത്താക്കിയതോടെ വിജയം ഡൽഹിയുടേതായി.