യു എ ഇ കോൺസുൽ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യാൻ കസ്റ്റംസ് നിയമോപദേശം തേടി

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത കേസിൽ കോൺസുൽ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ടതു സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടി

കോൺസൽ ജനറലിന്റെ പേരിൽ മത ഗ്രന്ഥവും, ഈന്തപ്പഴവും എത്തിയത് FEMA, FERA , FCRA എന്നിവയുടെ ലംഘനമാണെന്നാണ് നിയമോപദേശം. കേസിൽ ഈ വകുപ്പുകൾ നിലനിൽക്കുമെന്നും നിയമ വിദഗ്ധർ വ്യക്തമാക്കി.

കോൺസുലേറ്റ് വഴിയെത്തിച്ച ഈന്തപ്പഴത്തിന്റെ കണക്ക് 30-9 -2020 ന് മുൻപ് കൈമാറണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു..

ഇക്കാര്യം ആവശ്യപ്പെട്ട് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടിസ് നൽകി. അനാഥാലയങ്ങൾക്ക് ഈന്തപ്പഴം വിതരണം ചെയ്തതിന്റെ കണക്കും ഹാജരാക്കണം. അഞ്ച് ജില്ലകളിലെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →