എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് കൊവിഡ സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി: എന്‍.കെ പ്രേമചന്ദ്രന്‍ എം പിക്ക് കൊവിഡ് . ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യ്ക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ എം.പിമാര്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചിരുന്നു. പാര്‍ലമെന്റ് ചേരുന്നതിന് മുന്‍പ് ജനപ്രതിനിധികളില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് കൂടുതല്‍ എം.പിമാരില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →