ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൻ്റെ 13–-ാം പതിപ്പിന് ഇന്ന് ( 19-09- 2020 ശനിയാഴ്ച) ദുബായില്‍ തുടക്കമാകും. കോവിഡിനുശേഷമുള്ള ലോകത്തെ പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റാണിത്. കാണികളെ പ്രവേശിപ്പിക്കാതെയായിരിക്കും യുഎഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി കളികൾ നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പൂർണമായും പാലിച്ചാകും മത്സരങ്ങള്‍ നടത്തുകയെന്ന് സംഘാടകരായ ബി സി സി ഐ വ്യക്തമാക്കിയിട്ടുണ്ട്. ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ ദിനത്തിലെ പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 7.30നാകും. കളി തുടങ്ങുക.
രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചശേഷം ധോണി ആദ്യമായി കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയും ആദ്യ മാച്ചിനുണ്ട് . ചെന്നൈ സൂപ്പർ കിംഗ്സിനെ മൂന്നു തവണ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ധോണി. എതിർ വശത്തുള്ള രോഹിത് ശർമ ക്യാപ്റ്റനായ മുംബൈ ഇന്ത്യൻസ് 4 തവണ കിരീടം നേടിയ ടീമാണ്.

