25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. 250 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. 24 മുതല്‍ 26 വരെ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയെയും കര്‍ഷകരെയും പ്രതിസന്ധിയിലാക്കുന്ന രീതിയിലുള്ള ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യമാണ് സംഘടനകള്‍ ഉന്നയിക്കുന്നത്.

രാജ്യത്തെ പരമ്പരാഗത കൃഷിരീതികളെ തകര്‍ക്കുന്ന ബില്ലുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രധാന ആവശ്യം. വിഷയത്തില്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ നടത്തിവരികയാണ്. ലോകസഭ പാസ്സാക്കിയ ബില്ലുകള്‍ രാജ്യസഭ കൂടി അംഗീകരിച്ചാല്‍ മാത്രമേ നിയമമാകൂ. ബില്ലുകള്‍ രാജ്യസഭയില്‍ കൊണ്ടുവരുന്നതിന് മുമ്പ് സര്‍വകക്ഷിയോഗം വിളിക്കണമെന്നും സെലക്ട് കമ്മറ്റിക്ക് വിടണമെന്നുമുള്ള ആവശ്യം ഇടതു കക്ഷികള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →