ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു.

രാമനാട്ടുകര: വില്‍പ്പനക്കായി കൊണ്ടുപോയ 40 പായ്ക്കറ്റ് ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു. ഒരാള്‍ പിടിയിലായി. കപ്പച്ചാല്‍പറമ്പുവീട്ടില്‍ നാസര്‍ പി യാണ് പിടിയിലായത്. കല്ലായി, പന്നിയങ്കര, മീഞ്ചന്തഭാഗങ്ങളില്‍ വ്യാപകമായി മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തിയ റെയിഡിലാണ് പ്രതി പിടിയിലായതും ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തതും.

ഫറോക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീശനും, കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍റ്സ് ആന്‍റ് ഇന്‍വെസ്റ്റിഗേഷന്‍എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. പ്രജീത്തും സംഘത്തിന്‍റെയും നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടിയിലായത്. പരിശോധനയില്‍ പ്രിവന്‍റീവ് ഓഫീസര്‍ പി അനില്‍ദത്ത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ധനീഷ്‌കുമാര്‍, പി. വിപിന്‍, ടികെ രാഗേഷ്, വി പി കിരണ്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →