തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയുടെ മൊഴി രേഖപ്പടുത്തി. മൊഴി രേഖപ്പെടുത്തല്‍ നാലുമണിക്കൂര്‍ നീണ്ടു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ബാലഭാസിക്കറിനെ സ്റ്റീഫന്‍ദേവസി സന്ദര്‍ശിച്ചിരുന്നു. ഇതില്‍ അസ്വഭാവികതയുണ്ടെന്ന് ചില മൊഴികള്‍ ലഭിച്ചിരുന്ന സാഹചര്യത്തിലാണ് സ്റ്റീഫനെ ചോദ്യം ചെയ്‌തത്.
ഇരുവരും ചേര്‍ന്നുളള വിദേശ യാത്രകള്‍ സംബന്ധിച്ചും, ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ചും ചോദിച്ചറിഞ്ഞു. സ്റ്റീഫനെ നുണപരിശോധനക്ക് വിധേയമാക്കണമോയെന്ന കാര്യത്തില്‍ മൊഴി പരിശോധിച്ചശേഷം തീരുമാനമെടുക്കും.

