പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ്‌ പിടിയില്‍

ഇരവിവുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി വഴിയില്‍ ഉപേക്ഷിച്ച യുവാവ്‌ ഇരവിപുരം പോലീസിന്റെ പിടിയിലായി. പുന്തലത്താഴം വസൂരിച്ചിറ ടാഗോര്‍ നഗര്‍ 60 ചൂരാങ്ങില്‍ വീട്ടില്‍ അപ്പുവെന്ന്‌ വിളിക്കുന്ന നിധിന്‍(22) ആണ്‌ അറസ്റ്റിലായത്‌. പോലീസ്‌ അന്വേിക്കുന്നതറിഞ്ഞ്‌ ഇയാള്‍ പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പട്രോളിംഗ്‌ നടത്തുകയായിരുന്ന പോലീസാണ്‌ പെണ്‍കുട്ടിയെ കണ്ടെത്തിയത്‌.

ഇരവിപുരം പോലീസ്‌ എസ്‌എച്ച് ഒ വിനോദ്‌ കുമാറിന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്‌ കവിത ജംങ്‌ഷനില്‍ നിന്ന്‌ ഇയാളെ പിടികൂടിയത്‌. എസ്‌ഐമാരായ എ പി അനീഷ്‌, ബിനോദ്‌ കുമാര്‍, ജിഎസ്‌ഐ സുതന്‍, എഎസ്‌ഐ ഷാജി എസ്‌.സി.പി.ഒ രാജേഷ്‌ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

Share
അഭിപ്രായം എഴുതാം