പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേത്

അങ്കമാലി: നഗരത്തില്‍ ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ഹോട്ടലിന് പിന്നിലെ ചാര്‍ത്തില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേതെന്ന് കണ്ടെത്തി. തമിഴ്‌നാട് തൃശിനാപ്പിള്ളി സ്വദേശി ശരവണനാണ്(56) മരിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ദേശീയ പാതയില്‍ അങ്കമാലി ബാങ്ക് കവലയിലെ ഹോട്ടലിന് പിന്നിലായാണ് മൃതദേഹം കണ്ടെത്തിയത്. പോലീസിലെ കൈരേഖ പരിശോധന വിഭാഗം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ ശരവണനെതിരെ തൃശൂര്‍, പാലക്കാട് സ്റ്റേഷനുകളില്‍ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

ലോക്ഡൗണിനു ശേഷം തുറക്കാത്ത ഹോട്ടലില്‍ അറ്റകുറ്റ പണികള്‍ നടത്താനായി ഹോട്ടലുടമയും തൊഴിലാളികളും എത്തിയപ്പോഴാണ് ചുമരിനരികില്‍ മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →