സീരിയൽ താരം ശബരീനാഥ് അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത സീരിയൽ താരം ശബരീനാഥ് (43) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. 17-09-2020, വ്യാഴാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

‘സ്വാമി അയ്യപ്പൻ’, ‘സ്ത്രീപദം’ തുടങ്ങിയ നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ‘സാഗരം സാക്ഷി’ എന്ന സീരിയലിലെ സഹനിർമ്മാതാവും കൂടിയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →