ബുസ്റ്റയെ തകർത്ത് റാഫേൽ നദാൽ

റോം :എ.ടി. പി ടൂറില്‍ റോം ഓപ്പണ്‍ 1000 മാസ്റ്റേഴ്സില്‍ ആദ്യ മൽസരത്തിൽ തന്നെ റാഫേൽ നദാലിന് തകർപ്പൻ ജയം . യു.എസ് ഓപ്പണില്‍ നിന്നു വിട്ടു നിന്ന ലോക രണ്ടാം നമ്ബര്‍ താരം കളിമൺ സീസണിൽ കരുത്ത് തെളിയിക്കുകയായിരുന്നു. യു.എസ് ഓപ്പണില്‍ ജ്യോക്കോവിച്ച്‌ അയോഗ്യനാവുമ്ബോള്‍ എതിരാളി ആയിരുന്ന സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയെ ആണ് നദാൽ നിലംപരിശാക്കിയത്.

ബുസ്റ്റയെ 6-1, 6-1 എന്ന നേരിട്ടുള്ള സ്കോറിനാണ് നദാൽ തകര്‍ത്തത്. ബുസ്റ്റയെ 5 തവണ ബ്രൈക്ക് ചെയ്ത നദാല്‍ വെറും 2 പോയിന്റുകള്‍ മാത്രമാണ് എതിരാളിക്ക് നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →