കാർഷിക ബില്ലുകൾക്കെതിരെ പാർലമെൻറ് പുറത്ത് പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്ര ഗവൺമെൻറിൻ്റെ 3 കാർഷിക ബില്ലുകൾക്കെതിരെ നാല് സംസ്ഥാനങ്ങളിലെ കർഷക സംഘടനാ പ്രതിനിധികൾ പാർലമെൻറ് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഹരിയാന പഞ്ചാബ് ഉത്തർപ്രദേശ് രാജസ്ഥാനിലെ സംസ്ഥാനങ്ങളിലെ കർഷകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. കർഷക വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുരം സിംഗ് പറഞ്ഞു.

കേന്ദ്രസർക്കാർ കൊണ്ടുവന്ന ഫാർമേഴ്സ് പ്രൊഡ്യൂസർ ട്രേഡ് ആൻറ് കൊമേഴ്സ് ഓഡിനൻസ്, ഫാർമേഴ്സ് എഗ്രിമെൻറ് ഓൺ പ്രൈസ് എഷൂറൻസ് ആൻഡ്
ഫാം സർവീസസ് ഓർഡിനൻസ്, എസെൻഷ്യൽ കമ്മ്യൂണിറ്റി ആക്ടിലെ ഭേദഗതി, എന്നിവയ്ക്കെതിരെയാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്.

അതേ സമയം കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന നിയമങ്ങളാണിവയെന്നും പിന്നോട്ടു പോകില്ലെന്നുമാണ് കേന്ദ്രസർക്കാരിൻ്റെയും ബിജെപിയുടെയും നിലപാട്.

Share
അഭിപ്രായം എഴുതാം