ചരിത്രപരമായ സമാധാന കരാറില്‍ ഇസ്രയേലുമായി യുഎഇയും ബഹ്റൈനും ഒപ്പിട്ടു

ന്യൂഡല്‍ഹി: ചരിത്രപരമായ സമാധാന കരാറില്‍ ഇസ്രയേലുമായി യുഎഇയും ബഹ്റൈനും ഒപ്പിട്ടു. വൈറ്റ് ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേര്‍ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി.

യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ലതീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. മധ്യപൂര്‍വ ദേശത്തെ അഞ്ചോ ആറോ രാജ്യങ്ങള്‍ കൂടി ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉടന്‍ സ്ഥാപിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സൗദി അറേബ്യയുടെ ഭരണാധികാരികളുമായി സംസാരിച്ചതായും ട്രംപ് വിശദമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →