നെയ്മറിന് വിലക്ക് വന്നേക്കും , ഗോൺസാലസ് വംശീയമായി അധിക്ഷേപിച്ചെന്ന് താരം

പാരിസ്: പിഎസ്ജി സൂപ്പര്‍താരം നെയ്മറിന് വിലക്ക് വരാൻ സാധ്യത. ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ മാഴ്സെ പ്രതിരോധക്കാരന്‍ അല്‍വാരോ ഗൊണ്‍സാലെസിനെ മനഃപൂര്‍വം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതാണ് നെയ്മറിന് വിനയാകുന്നത്. ഏഴ് കളിവരെ വിലക്ക് ലഭിച്ചേക്കാം. മാഴ്സെ കളിക്കാരനും നടപടിയുണ്ടാകും.

കൂട്ടയടിയില്‍ കലാശിച്ച കളിയില്‍ ബ്രസീലുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. മത്സരത്തിനുപിന്നാലെ ഗൊണ്‍സാലെസ് വംശീയമായി അധിക്ഷേപിച്ചതായി നെയ്മര്‍ ആരോപിച്ചു. സംഭവത്തില്‍ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചു. നെയ്മറിന്റെ ആരോപണവും അന്വേഷണ പരിധിയില്‍ വരും. ഇതിനിടെ ഈ നെയ്മറിന് പൂര്‍ണ പിന്തുണയുമായി പിഎസ്ജി രംഗത്തെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →