കാസര്‍കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുമ്പള സിഎച്‌സിയിലേക്ക് കാസര്‍കോട് റോട്ടറി ക്ലബ് ഉപകരണങ്ങള്‍ നല്‍കി. കോവിഡ് രോഗികളെ വീട്ടില്‍ ചികിത്സിക്കുന്നതിന് അത്യാവശ്യമായ തെര്‍മല്‍ സ്‌കാനര്‍, പള്‍സ് ഓസിമിറ്റര്‍,ഫേസ് ഷീല്‍ഡ് എന്നിവയാണ് കൈമാറിയത്.
കാസര്‍കോട് ജനറല്‍ ആശുപത്രി, കുമ്പള, മംഗല്‍പ്പാടി സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി ഇതുവരെ 150 ഫേസ്മാസക്ക്, 22 തെര്‍മല്‍ സ്‌കാനര്‍, 22 ഓക്‌സിമീറ്റര്‍ എന്നിവ നല്‍കിയിട്ടുണ്ട്. റോട്ടറി ഇന്റര്‍ നാഷണല്‍ കോവിഡ് നിയന്ത്രണ ഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ നല്‍കുന്നത്.
മാതൃകാ പ്രവര്‍ത്തനം ശ്ലാഘനീയമാണെണ് ഉപകരണങ്ങള്‍ ഏറ്റു വാങ്ങികൊണ്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ദിവാകര റൈ പറഞ്ഞു. ഇതുപോലുള്ള ഉപകരണങ്ങള്‍ ഇനിയും ആവശ്യമുണ്ടെന്നും സന്നദ്ധ സംഘടനകള്‍ ഇനിയും മുമ്പോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ജനാര്‍ദ്ദന നായക്ക് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്‌റഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുര്യാകോസ് ഈപ്പന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിവേക്, ആദര്‍ശ്, സ്റ്റാഫ് നഴ്‌സ് ബി സജിത ആരോഗ്യപ്രവര്‍ത്തകരായ ഷാജി, അശോകന്‍, സി വി ഗിരിജ, പി സുന്ദരന്‍, റോട്ടറി ഡയറക്ടര്‍മാരായ ഡോ. നാരായണ നായക്ക്, ഹമീദ് മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7874/Kumbala-CHC.html

