കോയമ്പത്തൂർ : ആയുർവേദ വിദഗ്ധനും എന്നും വ്യവസായിയുമായ ആയ പത്മശ്രീ ശ്രീ പി ആർ കൃഷ്ണകുമാർ (69) മരണമടഞ്ഞു. 16-09-2020 ബുധനാഴ്ച രാത്രി 9.15 ന് കോവൈ മെഡിക്കൽ സെൻററിൽ വെച്ചായിരിന്നു അന്ത്യം. കോവിഡ് ബാധിതനായി ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി യുടെ മാനേജിങ് ഡയറക്ടറായിരുന്നു. അവിനാശിലിംഗം യൂണിവേഴ്സിറ്റിയുടെ ചാൻസലറും കെയർ കേരളത്തിന്റെ ചെയർമാനുമായിരുന്നു.
1951 സെപ്റ്റംബർ 23-ാംതീയതി ഷൊർണൂരിൽ ജനിച്ചു. പി വി രാമവാര്യരുടെയും പങ്കജത്തിന്റേയും മകനാണ്. ഷൊർണൂർ ആയുർവേദ കോളേജിൽ ആയുർവേദം അഭ്യസിച്ചു. കേവെംപു സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് എടുത്തു. ആയുർവേദത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഗവേഷകനും പ്രചാരകനുമായിരുന്നു. അവിവാഹിതനാണ്.
ആയുർവേദത്തിലെ സംഭാവനകൾക്കായി രാജ്യം 2009-ൽ പത്മശ്രീ നൽകി ആദരിച്ചു. 2016-ല്‍ ധന്വന്തരി അവാർഡിന് അർഹനായി.