പമ്പ മണൽ കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനുള്ള തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റെ ചെയ്തു

കൊച്ചി: പമ്പ മണൽ കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് രണ്ടുമാസത്തേക്ക് സ്റ്റെ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് വിജിലൻസ് കോടതി ഉത്തരവ് ഇറക്കിയത്. പ്രളയത്തെ തുടർന്ന് പമ്പാ ത്രിവേണിയിൽ അടിഞ്ഞു കൂടിയ മണൽ കടത്തിയതിനെ പറ്റി അന്വേഷിക്കുവാൻ രമേശ് ചെന്നിത്തല വിജിലൻസിന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു സർക്കാർ നിഷേധിച്ചു ഇതിനെ തുടർന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്.

2018ലെ പ്രളയത്തിന് ശേഷം പമ്പാ ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. ഈ അനുമതിയെ വനം വകുപ്പ് മന്ത്രി എതിർത്തു. ഈ മണൽ നീക്കത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് അതാണ് പ്രതിപക്ഷം വിജിലൻസിനെ സമീപിച്ചത്. ഈ ആവശ്യം സർക്കാർ സംസ്ഥാന സർക്കാർ തള്ളി. സംസ്ഥാന സർക്കാർ വിജിലൻസിനെ പൂർണമായും വന്ധ്യംകരിച്ചതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →