ന്യൂഡൽഹി: കേരളത്തിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ ഒരു പ്രതിയ്ക്ക് ഉന്നത ബന്ധമുണ്ടെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. കേരളത്തിൽ നിന്നുമുളള മൂന്ന് കോൺഗ്രസ് എം.പി മാരുടെ നോട്ടീസിന് കേന്ദ്ര ധനകാര്യ മന്ത്രാലയം രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കേസിൻ്റെ കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ പരസ്യമാക്കാനാകില്ലെന്നും മറുപടിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
2016 മുതൽ 2020 വരെ കേരളത്തിൽ പിടിക്കപ്പെട്ട കള്ളക്കടത്ത് സ്വർണത്തിൻ്റെ വിവരങ്ങളും പട്ടിക തിരിച്ച് ധനകാര്യ മന്ത്രാലയത്തിൻ്റെ മറുപടിയിൽ എടുത്തു ചേർത്തിട്ടുണ്ട്.

