മുംബൈ: ബോളിവുഡ് നടി കങ്കണ റണാവതും മഹാരാഷ്ട്രാ സർക്കാരും തമ്മിലുള്ള പോര് ശമനമില്ലാതെ തുടരുന്നു. കങ്കണയ്ക്കെതിരായി പുതിയ കേസുകൾ കുത്തിപ്പൊക്കാൻ മഹാരാഷ്ട്രാ സർക്കാർ ശ്രമം നടത്തുന്നതിനിടെ നടി ഗവർണറെ കാണാൻ തീരുമാനിച്ചു. തൻ്റെ ഓഫീസ് കെട്ടിടം തകർത്തതിൽ നടപടി ആവശ്യപ്പെട്ടാണ് കങ്കണ ഗവർണറെ കാണുന്നത്.
അതേ സമയം കങ്കണയ്ക്കെതിരായി മയക്കുമരുന്നു കേസുൾപ്പടെ ചുമത്താനാണ് മഹാരാഷ്ട്ര സർക്കാരിൻ്റെ നീക്കം. 2018 ൽ നടി തന്നെ പുറത്തുവിട്ട ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ മാത്രം വച്ച് മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസെടുക്കാമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

