നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് പ്രോസിക്യൂഷന്റെ നീക്കം. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. 2020 ജൂണ്‍ അവസാനത്തോടെയാണ് കേസിലെ വിചാരണ നടപടികള്‍ പുനരാരംഭിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കേസ് കോടതി പരിഗണിക്കുന്നത്. കോവിഡ് വ്യാപനം കാരണം കോടതി നടപടികള്‍ നിര്‍ത്തിവെച്ചതിനാല്‍ വിചാരണയും തടസപ്പെട്ടിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച് വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസംകൂടി സമയം അനുവദിക്കണമെന്ന് പ്രത്യേക വിചാരണ കോടതി ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. കേസിന്റെ രഹസ്യ വിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →