മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസില്‍ ഞായറാഴ്ച 13-9-2020 ന് സുപ്രധാന അറസ്റ്റ് ഉണ്ടാകുമെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം. അറസ്റ്റിലായ റിയ ചക്രവര്‍ത്തിയും സഹോദരന്‍ ഷോവിക്ക് ചക്രവര്‍ത്തിയും ബോളിവുഡില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രമുഖ താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയെന്നാണ് വിവരം. ഇതു പ്രകാരം എന്‍സിബി ബോളിവുഡിലെ ഉന്നതരായ 25 സെലിബ്രിറ്റികളുടെ പേരുകള്‍ ഉള്‍പ്പെട്ട പട്ടിക തയാറാക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന് ശേഷം ഇവര്‍ക്ക് ഉടന്‍ തന്നെ സമന്‍സ് നല്‍കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. മയക്കുമരുന്ന് കേസില്‍ റിയയ്ക്ക് രണ്ടാംതവണയും കോടതി നിഷേധിച്ച സാഹചര്യത്തിലാണ് പുതിയ അറസ്റ്റ് ഉണ്ടാകുമെന്ന സൂചന.
മയക്കുമരുന്നു കണ്ണികളായ ആറ് പേരെയാണ് നാര്‍കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തിട്ടുള്ളത്. മുംബൈ മുതല്‍ ഗോവ വരെ വിവിധ ഇടങ്ങളില്‍ റെയ്ഡുകളും നടത്തി. അറസ്റ്റിലായ ഡ്വയ്ന്‍ ആന്റണി ഫെര്‍ണാണ്ടസിന് റിയയും ഷോവികുമായി നേരിട്ട് ബന്ധമുണ്ടെന്നും എന്‍സിബി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ കരംജീത് ഷോവികിന്റെ ബാല്യകാല സുഹൃത്താണ്. ഇയാള്‍ സുശാന്തിന്റെ ജോലിക്കാരനായ ദീപേഷ് സാവന്ത്, മാനേജര്‍ സാമുവല്‍ മിരാന്‍ഡ എന്നിവര്‍ വഴി 10 തവണയിലധികം മയക്കുമരുന്ന് എത്തിച്ചു നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.