ജോലി നഷ്ടമായ മലയാളി യുവാവ് ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്തു

ഹരിപ്പാട്: ജോലി നഷ്ടമായതില്‍ മനംനൊന്ത് മലയാളി യുവാവ് ഡല്‍ഹിയില്‍ ജീവനൊടുക്കി. ലോക്ക്ഡൗണ്‍ സമയത്ത് ജോലി നഷ്ടമായ ഹരിപ്പാട് സ്വദേശി വൈശാഖാണ് ആത്മഹത്യ ചെയ്തത്.

11-9-2020 വെള്ളിയാഴ്ച വൈകീട്ട് ആറിന് ഡല്‍ഹിയിലെ പഹഡ്ഗഞ്ച് ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇപ്പോള്‍ ഡല്‍ഹി ലേഡി ഹാര്‍ഡി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ ലോക്ക് ഡൗണില്‍ നിരവധിയാളുകള്‍ക്ക് ജോലി നഷ്ടമായിരുന്നു. ജോലി ഇല്ലാതായതില്‍ വൈശാഖ് ഏറെ ദു:ഖിതനായിരുന്നു എന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →