ബന്ദികളാക്കിയ 5 ചെറുപ്പക്കാരെ ചൈന ഇന്ത്യക്ക് കൈമാറി

ഗുവാഹത്തി: ചൈനീസ് സൈന്യം ബന്ദികളാക്കിയ 5 ഇന്ത്യൻ യുവാക്കളെ മോചിപ്പിച്ചു. ചെറുപ്പക്കാരെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ചൈനീസ് സൈന്യം നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ സേനയ്ക്കു വേണ്ടി പോർട്ടർമാർ ആയി പ്രവർത്തിച്ചിരുന്ന യുവാക്കളെ ഈ മാസം രണ്ടാം തീയതിയാണ് അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമത്തിൽ നിന്ന് കാണാതായത്.

ചൈനയുടെ ഭാഗമായ ടിബറ്റൻ സ്വയംഭരണ പ്രദേശത്തിനും അരുണാചൽ പ്രദേശിനും ഇടയിലെ മക്മോഹൻ രേഖയുടെ ഇന്ത്യൻ ഭാഗത്തുള്ള ‘സെറ -7’ സെക്ടറിൽ നിന്നുമാണ് ഇവരെ കാണാതായത്. നായാട്ടിനിറങ്ങിയ യുവാക്കൾ വഴി തെറ്റി ചൈനീസ് ഭാഗത്ത് പ്രവേശിക്കുകയായിരുന്നു . ഇവരിൽ ഒരാളുടെ സഹോദരൻ സോഷ്യൽ മീഡിയ വഴി ആണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →