കോൺഗ്രസ് നേതൃത്വത്തിൽ പൊട്ടിത്തെറി. ഗുലാം നബി ആസാദ് അടക്കം നാലു പേരെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കി.

ന്യൂഡൽഹി: കോൺഗ്രസിൽ സമഗ്രമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച ഗുലാംനബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി. കൂടെ അംബിക സോണി, മല്ലികാർജുൻ ഖാർഗെ, മോട്ടിലാൽ വോറ എന്നിവരും പുറത്തായി. കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടിപ്പിച്ചു. കോൺഗ്രസ് സംഘടന കാര്യങ്ങളിൽ അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കാൻ ആറംഗ സമിതി രൂപീകരിച്ചു.

പുതിയ പ്രവർത്തക സമിതിയിൽ 22 അംഗങ്ങളും 26 സ്ഥിരം ക്ഷണിതാക്കളും പത്ത് പ്രത്യേക ക്ഷണിതാക്കളും ഉണ്ടാകും. കേരളത്തിൻറെ ചുമതലയുണ്ടായിരുന്ന മുകുൾ വാസ്കിനെ മാറ്റി. സംഘടനകാര്യ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും മുതിർന്ന നേതാവ് എ കെ ആൻറണി യും ആന്ധ്രപ്രദേശിലെ ചുമതലയുള്ള ഉമ്മൻചാണ്ടിയും പ്രവർത്തന സമിതിയിൽ ഉണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →