ന്യൂ ഡൽഹി: പ്രൊഫസര്‍ ഗോവിന്ദ് സ്വരൂപിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.
”പ്രൊഫസര്‍ ഗോവിന്ദ് സ്വരൂപ് അസാമാന്യനായ ശാസ്ത്രജ്ഞനായിരുന്നു. റേഡിയോ അസ്‌ട്രോണമിയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നിര്യാണം അതീവ ദുഃഖകരമാണ്. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോടൊപ്പമുണ്ട്.” – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.