ജനീവ: ആഗോള തലത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ ചേരുന്നതിനെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതായി ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ഉപദേഷ്ടാവ്.”കോവാക്‌സ് വിതരണകാര്യത്തില്‍ ഭാഗമാകാന്‍ ഇന്ത്യ തീര്‍ച്ചയായും യോഗ്യരാണ്, ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്,” ബ്രൂസ് എയ്ല്‍വാര്‍ഡ് ജനീവയില്‍ പറഞ്ഞു. ഇന്ത്യന്‍ പങ്കാളിത്തത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വാക്‌സിന്‍ ഉപയോഗത്തില്‍ ഇന്ത്യയ്ക്ക് വലിയ അനുഭവ സമ്പത്താണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൊറോണ വൈറസ് വാക്സിനിന്റെ ആഗോളവിതരണത്തിന് യൂണിസെഫ് നേതൃത്വം നല്‍കും. പ്രതിരോധ വാക്സിനിന്റെ പ്രാഥമികഘട്ടവിതരണം എല്ലാ രാജ്യങ്ങളിലും സുരക്ഷിതവും ത്വരിതവും നിഷ്പക്ഷവുമായി നടപ്പിലാക്കാനാണ് വിതരണ നേതൃത്വം യൂണിസെഫ് ഏറ്റെടുത്തിരിക്കുന്നത്. യൂണിസെഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും ബൃഹത്തും വേഗതയേറിയതുമായ പ്രവര്‍ത്തനമായിരിക്കും കോവിഡ് വാക്സിന്റെ ആഗോള വിതരണം. വിതരണത്തിനായി വിവിധ പ്രതിരോധ വാക്സിനുകളുടെ 200 കോടിയിലധികം ഡോസുകളാണ് യൂണിസെഫ് നിലവില്‍ വാങ്ങുന്നത്. വിവിധ രാജ്യങ്ങളില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഫലപ്രദമായ കോവിഡ് വാക്സിനുകള്‍ ശേഖരിച്ച് 92 ഓളം രാജ്യങ്ങളില്‍ വിതരണം നടത്താനാണ് യൂണിസെഫ് ലക്ഷ്യമിടുന്നത്. ഇതിനായി പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷ(ജഅഒഛ)നുമായി യൂണിസെഫ് യോജിച്ച് പ്രവര്‍ത്തിക്കും.

