മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ജാതിപ്പേര്‌ വിളിച്ചാക്ഷേപിക്കുകയുംചെയ്‌ത യുവാവ്‌ അറസ്റ്റില്‍

കല്ലമ്പലം: പിന്നാക്ക വിഭാഗത്തില്‍ പെട്ട സ്‌ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ്‌ അറസ്റ്റിലായി. ഒറ്റൂര്‍ മണമ്പൂര്‍ ഞായലില്‍ ശ്യംനിവാസില്‍ ശ്യാംകുമാര്‍ (28) ആണ്‌ അറസ്റ്റിലായത്‌. വീട്ടില്‍ ഒറ്റക്ക്‌ താമസിക്കുകയായിരുന്ന സ്‌ത്രീയെയാണ്‌ ഇയാള്‍ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്‌.

മാനഭംഗ ശ്രമത്തെ തുടര്‍ന്ന്‌ വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ ഇവരെ പിന്‍തുടര്‍ന്ന്‌ മുടിയില്‍ ചുറ്റിപ്പിടിച്ച്‌ തറയില്‍ തളളിയിട്ട്‌ ചവിട്ടുകയും ജാതിപ്പേര്‌ വിളിച്ച്‌ ആക്ഷേപിക്കുകയും ചെയ്തതായാണ്‌ കേസ്‌.

ആറ്റിങ്ങല്‍ ഡി.വൈഎസ്‌പി എസ്‌ വൈ സുരേഷിന്‍റെ നേതൃത്വത്തില്‍ കല്ലമ്പലം പോലീസ്‌ ഇന്‍സ്‌പെക്ടര്‍ ഫിറോസ്‌ ഐ ,സബ്‌ ഇന്‍സ്‌പെക്ടര്‍മാരായ ഗംഗാപ്രസാദ്‌ ,ജയന്‍, എസ്‌, സിപിഒ അനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്‌തു.

Share
അഭിപ്രായം എഴുതാം