ഡി.ഫാം പരീക്ഷകൾ ഒക്‌ടോബർ 14 മുതൽ

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി. ഫാം പാർട്ട് 2 (റഗുലർ) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ഒക്‌ടോബർ14 മുതൽ നടത്തും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയ്ക്കുളള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 14 ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം. അതാത് കോളേജുകളിൽ നിന്നുളള അപേക്ഷകൾ 18ന് മുമ്പ് ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷൻസ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അയക്കണം. വിശദവിരങ്ങൾ www.dme.kerala.gov.in ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →