വഡോദര: ഗുജറാത്തിലെ വഡോദരയിൽ ഉള്ള സയാജി ആശുപത്രിയിൽ കൊറോണ രോഗികളുടെ ഐ സി യു വാർഡിന് തീപിടിച്ചു. 08-09-2020, ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ആറ് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായ ഐസിയു വാർഡ്. വാർഡിൽ ഉണ്ടായിരുന്ന 15 രോഗികളെയും തൊട്ടടുത്ത വാർഡുകളിൽ ഉള്ള 20 രോഗികളെയും മറ്റു വാർഡുകളിലേക്ക് മാറ്റി. മുന്നൂറോളം രോഗികളാണ് ഈ ആശുപത്രിയിൽ ഉണ്ടായിരുന്നത്. 150 പേരെ അടുത്തുള്ള ഗോത്രി ആശുപത്രിയിലേക്ക് മാറ്റി. തീ നിയന്ത്രണ വിധേയമായി. ആളപായമില്ല. ആശുപത്രിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസം മുമ്പാണ് തീപിടുത്തത്തെക്കുറിച്ച് ഒരു മോക്ക് ഡ്രില്‍ ആശുപത്രിയിൽ നടന്നത്.
ആഗസ്റ്റ് 6-നാണ് അഹമ്മദാവാദ് നവരംഗ്പുരയിലുള്ള ശ്രേയ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായതിനെ തുടർന്ന് 8 പേർ മരണമടഞ്ഞത്.