കരിപ്പൂർ: വിമാനത്താവളം വഴി സ്വർണം പുറത്തേക്കു കടത്തുന്നു എന്ന് കിട്ടിയ ആരോപണത്തെ ബലപെടുന്നതാണ് 06-09-2020, ഞായറാഴ്ച ഉണ്ടായ സംഭവം.
ദോഹയിൽ നിന്ന് ഞായറാഴ്ച പുലർച്ചെ എത്തിയ യാത്രക്കാരനാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റംസ് പരിശോധനയിൽ ഇയാളുടെ ലഗേജ് ലോക വിദഗ്ധമായ ഒളിപ്പിച്ച നിലയിലാണ് സ്വർണം കിട്ടിയിരുന്നില്ല. കസ്റ്റംസ് പരിശോധനയ്ക്ക് മുമ്പ് തന്നെ സ്വർണം പുറത്തെത്തിക്കാൻ ഉള്ള സഹായം വിമാനത്താവളത്തിന് ഉള്ളിൽനിന്നുതന്നെ ലഭിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
ഡി ആർ ഐ ഉദ്യോഗസ്ഥന്മാരെ വാഹനമിടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച കാറിൻറെ ഡ്രൈവർ മുക്കം പഴനി കായൽ നിസാർ ആണ് സ്വർണം പുറത്തെത്തിക്കാൻ സംഘത്തിൻറെ ഇടനിലക്കാരൻ . വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. വിദേശത്തു നിന്നും സ്വർണം കൊണ്ടുവരുന്ന കാരിയർമാർ ശുചീകരണ മുറിയിൽ ഒളിപ്പിക്കും. ശുചീകരണ തൊഴിലാളികൾ ഇത് പുറത്ത് എത്തിക്കുവാൻ സഹായിക്കും. മുതൽ മുടക്കുന്നവരെയും കാരിയർമാരെയും ശുചീകരണ തൊഴിലാളിയും ഏകോപിപ്പിക്കുന്ന ജോലിയാണ് നിസാർ ചെയ്യുന്നത്. രണ്ടാഴ്ചയായി ഡിആർഐയുടെ നിരീക്ഷണത്തിലായിരുന്നു നിസാർ.
സ്വർണ്ണം വിമാനത്താവളത്തിൽനിന്ന് കാറിൽ കൊണ്ടു പോകുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഒരു ദിവസം മുമ്പ് തന്നെ ഡി ആർ ഐ സംഘം കരിപ്പൂരിൽ എത്തിയിരുന്നു. കൊച്ചിയിൽനിന്നും കോഴിക്കോട്ടുനിന്നും പത്തു ഉദ്യോഗസ്ഥരാണ് കാറിലും രണ്ട് ബൈക്കുകളുമായി വിമാനത്താവളത്തിനു സമീപം എത്തിയത്.
കരിപ്പുർ വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങിയ വാഹനം പരിശോധിക്കാനായി ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്താന്‍ ശ്രമിച്ചു. കടന്നു കളഞ്ഞ കാറിനെ പിന്തുടരുകയായിരുന്നു ഉദ്യോഗസ്ഥരുടെ വാഹനം. സംഘത്തെ മറികടന്ന് ഉദ്യോഗസ്ഥർ ബുള്ളറ്റ് കുറുകെ വെച്ചു . ഐഡി കാർഡ് ചോദിക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് ഇന്നോവ കാർ മുന്നോട്ടുനീങ്ങുകയായിരുന്നു. എന്നാൽ സംഘത്തിൻറെ കാര്‍ നിയന്ത്രണംവിട്ട് സമീപത്തുള്ള ചതുപ്പിൽ വീണ് പോസ്റ്റിൽ ഇടിച്ചുനിന്നു. ഇതിൽ നിന്നും ഒരാൾ ഓടിരക്ഷപ്പെട്ടു. ഒരാളെ കസ്റ്റഡിയിലെടുത്തു.
കുളത്തൂർ അടിവാരത്തെ ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടം നടന്നത്. അവിടെ ഓടിക്കൂടിയ നാട്ടുകാർ കരുതിയത് സാധാരണ അപകടമാണ് എന്നാണ്. റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ് ഓഫീസർ കൊച്ചി പാലാരിവട്ടം സ്വദേശി ആൽബർട്ട് ജോർജ് (36) ഡ്രൈവർ കോതമംഗലം നെല്ലിക്കുഴി സ്വദേശി നജീബ് (40) എന്നിവർക്കാണ് പരിക്കേറ്റത്. നജീബിനെ കാലിന് ഗുരുതരമായ പരിക്കുണ്ട്.