മങ്കൊമ്പ്: സ്വകാര്യ റിസോര്‍ട്ടിന് സമീപത്തെ ആഞ്ഞിലിമരം കടപുഴകി വീണതിനെ തുടര്‍ന്ന് ഇലക്ട്രിക്ക് പോസ്‌റ്റുകള്‍ മറിഞ്ഞ് വീണ് മാര്‍ഗ്ഗതടസം നേരിട്ടു. ചമ്പക്കുളം മണപ്രയില്‍ കോതറത്തോട് ജട്ടിയിലേക്കുളള വഴിയിലാണ് ഞായറാഴ്ച രാവിലെ (6.9.2020) ശക്തമായ കാറ്റിലും മഴയിലും പെട്ട് രണ്ട് പോസ്‌റ്റുകളും ഇലകട്രിക്ക് കമ്പികളും മറിഞ്ഞു വീണത്. നിരവധി ആളുകള്‍ സഞ്ചരിക്കുന്ന വഴിയായതിനാല്‍ അപകട സാധ്യതയും ഏറിയിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് അപകടങ്ങള്‍ സംഭവിക്കാതിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ശക്തമായ മഴയില്‍ മരം കടപുഴകിവീണ് ഇലക്ട്രിക്ക് പോസ്‌റ്റുകള്‍ മറിഞ്ഞ് മാര്‍ഗ്ഗ തടസം സൃഷ്ടിച്ചു
