കോവിഡ്‌ രോഗിയെ ആംബുലന്‍സില്‍പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന്‌ മന്ത്രി ഷൈലജ

പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ്‌ രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ആരോഗ്യ വകുപ്പുമന്ത്രി കെ കെ ശൈലജ. കനിവ്‌ 108 ആംബുലന്‍സുകളില്‍ പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയട്ടില്ലാത്തവരോട്‌ അടിയന്തിരമായി സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കാനും ആംബുലന്‍സ്‌ നടത്തിപ്പുകാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.പീഡനത്തെക്കുറിച്ച ആരോഗ്യവകുപ്പ്‌ അന്വേഷണം നടത്തുമെന്നും യുവതിക്ക്‌ എല്ലാവിധ സംരക്ഷണവും ചികിത്സയും ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം ആംബുലന്‍സ്‌ ഡ്രൈവറെ പിരിച്ചുവിട്ടതായി നടത്തിപ്പുകാര്‍ അറിയിച്ചിട്ടുണ്ട്‌. നല്ല പ്രവര്‍ത്തന പരിചയമുളള ആലുകളെയാണ്‌ ആംബുലന്‍സില്‍ നിയമക്കുന്നതെന്നും 2014-2015 വര്‍ഷത്തില്‍ ജില്ലയില്‍ 108 ആംബുലന്‍സില്‍ ജോലിചെയ്‌തുളള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇദ്ദേഹത്തെ ജോലിയില്‍ പ്രവേശിപ്പിച്ചതെന്ന്‌ ജിവികെ അറിയിച്ചിട്ടുളളതെന്നും മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →