ന്യൂഡൽഹി: സാങ്കേതിക വിഭാഗത്തിൽ പെടാത്ത ക്ലറിക്കൽ മിനിസ്റ്റീരിയൽ തസ്തികകൾ നികത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ.
ഈ വിഭാഗത്തിൽ പെടുന്ന 1.4 ലക്ഷം ഒഴിവുകൾക്കായി രണ്ടു കോടി അപേക്ഷകളാണ് റെയിൽവേക്ക് ലഭിച്ചത് എന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് വെള്ളിയാഴ്ച പറഞ്ഞു.
എൻ. ടി. പി. സി (ലെവൽ ഒന്ന്) തസ്തികകളാണ് ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകളിലൂടെ നികത്തുക എന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷകളുടെ പൂർണമായ വിശദാംശങ്ങൾ ഇന്ന് റെയിൽവേ പ്രസിദ്ധീകരിക്കും. 35,000ത്തിൽ പരം പാരാമെഡിക്കൽ തസ്തികകളും ഒഴിഞ്ഞുകിടക്കുന്ന 1.4 ലക്ഷം തസ്തികകളിൽ ഉൾപ്പെടും.

