സെൽഫ് ക്വാറന്റീനിൽ പ്രവേശിച്ച യുവാവിനെ അപ്പാർട്മെന്റിനുള്ളിൽ അയൽവാസി പൂട്ടിയിട്ടു

കൊൽക്കത്ത: സെൽഫ് ക്വാറന്റീനിൽ പ്രവേശിച്ച യുവാവിനെ അപ്പാർട്മെന്റിനുള്ളിൽ അയൽവാസി പൂട്ടിയിട്ടു. പശ്ചിമ ബംഗാളിലെ ചിത്രകുടം അപ്പാർട്മെന്റ് നിവാസിയായ സജൽ കാന്തി എന്നയാളെയാണ് പൂട്ടിയിട്ടത്.

ക്ലർക്കായി ജോലി നോക്കുന്ന സജലിന്റെ അമ്മയ്ക്ക് ഏതാനും ദിവസങ്ങൾ മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ സെൽഫ് ക്വാറന്റീനിൽ പ്രവേശിച്ചത്.

ഇന്നലെ പുലർച്ചെ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോഴാണ് സ്വന്തം ഫ്ലാറ്റിന്റെ മെയിൻ ഗെയിറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടത്. തുടർന്ന് ഇയാൾ കോംപ്ലക്സിലെ ഗാർഡിനെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചു. എന്നിട്ടും ആരും സഹായത്തിനെത്തിയില്ല. സെക്യൂരിറ്റി ഗാർഡിനെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയുമൊക്കെ വിവരം അറിയിച്ചിരുന്നു. ലോക്ക് ഡൗൺ കാലത്ത് അയൽക്കാരായ പാവങ്ങൾക്ക് ഭക്ഷണം അടക്കം അത്യാവശ്യ സഹായങ്ങൾ ചെയ്തു കൊടുത്തിരുന്ന ആളാണ് താൻ എന്നും ഇപ്പോൾ അയൽക്കാരിൽ നിന്നും മനുഷ്യത്വമില്ലാത്ത സമീപനം നേരിടേണ്ടി വന്നു എന്ന് സജൽ പ്രതികരിച്ചു.

പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അതേ അപ്പാർട്മെന്റിലെ ദീപ് സെൻഗുപ്ത എന്നയാളാണ് ഗെയ്റ്റ് പൂട്ടിയതെന്ന് വ്യക്തമായത്. ഹോം ‌ഐസൊലേഷനിൽ കഴിഞ്ഞിരുന്നതിനാൽ സജൽ പുറത്തിറങ്ങുന്നത് നിയന്ത്രിക്കാനാണ് ഇത്തര‌ത്തിൽ ചെയ്തതെന്ന് സോഫ്റ്റ് വെയർ എഞ്ചിനിയർ കൂടിയായ ദീപ് സെൻഗുപ്ത പൊലീസിനോട് സമ്മതിച്ചു. താൻ തെറ്റാണ് ചെയ്തതെന്ന കുറ്റസമ്മതവും ദീപ് നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →