പ്രത്യേക അധികാരം വേണമെന്ന് ലഡാക്കികൾ

ബിജെപിയെ വെട്ടിലാക്കി ലഡാക്കി ഹിൽ ഡെവലപ്മെൻറ് ബോർഡിൻറെ പ്രമേയം

ലഡാക്ക് : ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് വർഷം ഒന്നു കഴിയുമ്പോൾ ലഡാക്കിൽ അതൃപ്തി പുകയുകയാണ്.
ലഡാക്കികൾക്ക് അവിടുത്തെ ഭൂമിയിൻമേലും തൊഴിലിലും പ്രത്യേക അവകാശങ്ങൾ വേണമെന്ന പ്രമേയം ബിജെപി നേതൃത്വത്തിലുള്ള ലഡാക്കി ഹിൽ ഡെവലപ്മെൻറ് ബോർഡ് തന്നെ പാസാക്കിയതായാണ് പുതിയ റിപ്പോർട്ട് .

കാശ്മീരിൻ്റെ പ്രത്യേക അവകാശ നിയമം എടുത്തുകളയുന്ന സമയത്ത് അതിനായി ശക്തമായി വാദിച്ച ലഡാക്കിലെ ബൗദ്ധ – ഹിന്ദു സമൂങ്ങളും ഒരു ‘യൂ ടേൺ’ എടുക്കുന്നതായാണ് സൂചന.

പഴയ പാർട്ടി നിലപാടിനെതിരെ ലഡാക്കിലെ ബിജെപി നേതൃത്വം പോലും പരോക്ഷമായി രംഗത്തു വന്നിരിക്കുകയാണ്. ബിജെപിയുടെ പാർലമെൻറ് അംഗമായ ജാമ്യാങ് സെറിങ് നാംഗ്യാൽ പോലും ഹിൽ ഡവലപ്മെൻറ് ബോർഡിൻ്റെ പ്രമേയത്തെ പിന്തുണച്ചതായാണ് പറയപ്പെടുന്നത്. യഥാർത്ഥത്തിൽ ലഡാക്ക് ലഡാക്കിൾക്ക് എന്ന വാദമാണ് ഹിൽ ഡെവലപ്മെൻറ് ബോർഡിൻറെ പ്രമേയത്തിൻ്റെയും അന്തസത്ത.

പാരിസ്ഥിതികവും സാംസ്കാരികവുമായ സവിശേഷതകൾ പരിഗണിച്ച് രാജ്യത്തിൻറെ ഇതരഭാഗങ്ങളിലുള്ളവരിൽ നിന്നും വ്യത്യസ്തമായ പ്രത്യേക അധികാരം ആണ് ലഡാക്കികൾ ആവശ്യപ്പെടുന്നത്. 30 അംഗങ്ങൾ ഉള്ള ബോർഡിൽ ആറ് പേർ കോൺഗ്രസ് അംഗങ്ങളാണ്.

Share
അഭിപ്രായം എഴുതാം