പാലായില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മോഷണം പോകുന്നത്‌ പതിവായി

പാലാ: പാലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന്‌ മോഷണം പതിവാകുന്നു. പല സ്ഥാപനങ്ങളിലും ഇത്‌ ആവര്‍ത്തിച്ചിട്ടും തുമ്പുണ്ടാക്കാന്‍ കഴിയാതെ പോലീസും. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ രണ്ട്‌ സ്ഥാപനങ്ങളിലാണ്‌ മോഷണം നടന്നത്‌. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സെന്‍ററില്‍ നിന്ന്‌ കടയുടമയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നിരുന്നു. ലോട്ടറി വില്‍പ്പനക്കാരനെന്ന വ്യജേന കടയിലെത്തിയ ആള്‍ തന്ത്രപൂര്‍വ്വം കടയുടമ അകത്തേക്ക്‌ പോയ തക്കത്തില്‍ മേശപ്പുറത്തുനിന്നും 25,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു.

പിന്നീടൊരിക്കല്‍ ടൗണിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ വീട്ടമ്മയുടെ 7000 രൂപയടങ്ങിയ പേഴ്‌സ്‌‌ തട്ടിക്കൊണ്ടുപോയ സംഭവവും ഉണ്ടായി. പേഴ്‌സ്‌ ട്രോളിയില്‍ ഇട്ടശേഷം സാധങ്ങല്‍ ശേഖരിക്കുന്നതിനിടെയാണ്‌ മോഷണം പോയത്‌. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന്‌ കടയിലെത്തിയ പോലീസ്‌ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചിത്രങ്ങള്‍ ശേഖരിക്കുകയും ചെയ്‌തു. രണ്ടുസംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →