പിണറായി കാലന്റെ കണക്ക്‌ വായനക്കാരന്‍ എന്ന്‌ ഡോ.കെഎസ്‌ രാധാകൃഷ്‌ണന്‍

ആലപ്പുഴ: പിണാറായി വിജയന്‍ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടേയും മരണത്തിന്‍റെയും സ്ഥിതിവിവര കണക്കുകള്‍ വായിക്കുന്ന ജോലിയിലേക്ക്‌ മാത്രം ഒതുങ്ങിയിരിക്കുന്നുവെന്നും, കാലന്‍റെ കണക്കുപുസ്‌തക വായനക്കാരനായി അധപ്പതിച്ചെന്നും ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് ഡോക്ടര്‍ കെ.എസ്‌ ഗോപാലകൃഷ്‌ണന്‍ ആരോപിച്ചു.

സ്വര്‍ണ്ണ കളളക്കടത്തുകേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി ജില്ലാ പ്രസിഡന്‍റ് ‌ എംവി ഗോപകുമാര്‍ നടത്തിയ ഏകദിന ഉപവാസം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം മേഖലാ പ്രസിഡന്‍റ് ‌ കെ സോമന്‍ മുഖ്യ പ്രഭാഷ ണം നടത്തി. സംസ്ഥാന സെക്രച്ചട്ടറി അഡ്വ. എസ്‌ സുരേഷ്‌ ഉപവാസത്തിന്‍റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ജനറല്‍ സെക്രട്ടറി പികെ വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു.

ദേശീയ കൗണ്‍സില്‍ അംഗം വെളളിയാംകുളം പരമേശ്വരന്‍,ജില്ലാ ജെനറല്‍ സെക്രട്ടറി ഡി.അശ്വനീ ദേവ്‌, മേഖലാ ഉപാദ്ധ്യക്ഷന്‍ കൊട്ടാരം ഉണ്ണികൃഷ്‌ണന്‍, ജില്ലാ വൈസ്‌ പ്രസിഡന്‍റുമാരായ എല്‍പി ജയചന്ദ്രന്‍, അഡ്വ. രണ്‍ജിത്‌ ശ്രീനിവാസ്‌, അഡ്വ.പികെ ബിനോയി, ശാന്തകുമാരി, ജില്ലാ ട്രഷറാര്‍ കെജി കര്‍ത്താ, ജില്ലാ സെക്രട്ടറിമാരായ ശ്രീദേവി വിപിന്‍,,ടി സജീവ്‌ ലാല്‍, സജു ഇടക്കല്ലില്‍, അഡ്വ. ഹേമ, വിമല്‍ രവീന്ദ്രന്‍, ജില്ലാ സെല്‍ കോഡിനേറ്റര്‍, ജി വിനോദ്‌ കുമാര്‍, മോര്‍ച്ച പ്രസിഡന്‍റുമാരായ അനീഷ്‌ തിരുവമ്പാടി, കെ പ്രദീപ്‌, വി.ശ്രീജിത്ത്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →