ബാംഗളൂരു: നർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പിടികൂടിയ റിജീഷ് രവീന്ദ്രൻ മൊഴിപ്രകാരം മയക്കുമരുന്ന് കച്ചവടം കേന്ദ്രീകരിച്ചിരുന്നത് ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തോടെയുള്ള ഹയാത്ത് ഹോട്ടലിൽ നിന്നാണ്. ബിനീഷ് കോടിയേരി നടത്തിയ പണമിടപാടിന് രേഖകളും പുറത്തുവന്നിട്ടുണ്ട്. ധർമ്മടം സ്വദേശിയായ അനുസരണ ഈ സ്ഥാപനത്തിൻറെ മറ്റൊരു പങ്കാളി. നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ കൈ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. സിനിമാരംഗത്തെ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നു.
ബാംഗളൂരു നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ സോണൽ മേധാവി അമിത് ഗവാഡെ വ്യക്തമാക്കിയത് ഇങ്ങനെയാണ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാലുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് അനൂപും റിജീഷ് രവീന്ദ്രനും മലയാളികളാണ്. പ്രതികൾക്ക് കേരളത്തിലുള്ള ബന്ധത്തെ പറ്റിയും അന്വേഷിക്കുന്നുണ്ട്. ബാംഗളൂരു എയർപോർട്ട് കണ്ണൂർ ബ്യൂറോ വ്യക്തമാക്കി. കൊച്ചി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുമായി ചേർന്നല്ല അന്വേഷണം. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി അനൂപ് മുഹമ്മദ് ബന്ധമുള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ലഹരി മാഫിയ സംഘവുമായി ബന്ധമുള്ള സിനിമ രംഗത്തുള്ളവരെ പറ്റിയുള്ള വിവരങ്ങൾ നൽകുവാൻ സിനിമ നിർമാതാവും മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് സഹോദരനുമായ ഇന്ദ്രജിത്ത് ലങ്കേഷ് ക്രൈംബ്രാഞ്ച് ഓഫീസിൽ ഉദ്യോഗസ്ഥന്മാർക്ക് മുമ്പിൽ ഹാജരായി.

