മാനന്തവാടി: പേരിയ റേഞ്ച് പരിധിയില്‍ കോളത്തറ വനത്തിനുളളില്‍ കാട്ടാനയുടെ ജഡത്തില്‍ നിന്നും ആനക്കൊമ്പ് ശേഖരിച്ച നാല് പേരെ അറസ്റ്റ ്‌ചെയ്‌തു .പേരിയ ഫോറസ്‌റ്റ് റേഞ്ച് ഓഫീസര്‍ എംകെ രാജീവ് കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്‌തത്.
കുഞ്ഞോം ഇട്ടിലാട്ടില്‍ കോളനിയിലെ വിനോദ്(30), കാട്ടിയേരി കോളനിയിലെ രാഘവന്‍(39) ,രാജു (34),ഗോപി(38) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത് . ആനക്കൊമ്പ് സഹിതമാണ് ഇവര്‍ അറസ്റ്റിലായിട്ടുളളത്.