അസം: വീട്ടുവേലയ്ക്ക് നിര്‍ത്തിയ കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു. ഉറങ്ങിക്കിടന്ന പന്ത്രണ്ട് വയസുകാരനായ കുട്ടിയുടെ ദേഹത്താണ് തിളച്ചവെള്ളമൊഴിച്ചത്. ഡോക്ടറായ കുടുംബനാഥനും കോളേജ് പ്രിന്‍സിപ്പലായ ഭാര്യയ്ക്കുമെതിരേയാണ് കേസ്. ഇരുവരും ഒളിവിലാണെന്ന് പോലീസ് പറയുന്നു. അസമിലെ ദിബ്രുഗ്രാ ജില്ലയിലാണ് സംഭവം നടന്നത്. പ്രതിയായ സിദ്ധി പ്രസാദ് ദ്വരി അസമിലെ റിട്ട. ഡോക്ടറാണ്. അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറായിരുന്നു. ഭാര്യ മഞ്ജുള മോറാന്‍ കോളേജിലെ പ്രിന്‍സിപ്പലാണ്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ ജില്ലയിലെ ശിശുക്ഷേമ സമിതി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ബാലവേല നിരോധിച്ച സാഹചര്യത്തില്‍ കുട്ടിയെ വീട്ടുവേലയ്ക്ക് നിര്‍ത്തിയത് വിവാദമായി.
വീട്ടുവേലയ്ക്ക് നിര്‍ത്തിയ പന്ത്രണ്ടുവയസുകാരന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു
