വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ ഒരാള്‍ കൂടി പിടിയില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മദപുരം ഉണ്ണിയാണ് ഇപ്പോള്‍ പൊലീസ് പിടിയിലായിരിക്കുന്നത്. ഇയാള്‍ മുഖ്യപ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.  കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പൊലീസ് സംശയിക്കുന്നയാളാണ് മദപുരം ഉണ്ണി. ഐഎന്‍ടിയുസി പ്രാദേശിക നേതാവായ ഇയാള്‍ സംഭവത്തിനു ശേഷം ഒളിവിലായിരുന്നു. മദപുരത്തെ ഒരു മലയുടെ മുകളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന്റെ  ഗൂഢാലോചനയിലടക്കം ഉണ്ണിക്ക് പങ്കുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. പ്രതികള്‍ക്ക് രക്ഷപെടാന്‍ സൗകര്യം ഒരുക്കിക്കൊടുത്തതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇതോടെ വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →