കോലഞ്ചേരി: ശാരീരിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും ഇരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വൃദ്ധ ഇന്ന് (4-9-2020) ആശുപത്രി വിടും .ശരീരമാസകലം മുറിവുമായി കഴിഞ്ഞ മാസം 2-ാം തീയതിയാണ് ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. . പുത്തന്‍കുരി ശിനടുത്ത പാങ്കോട്ടിലാണ് ഈ 75 കാരി പീഡനത്തിരയായത്. മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തിയായിരുന്നു പീഡനം. വന്‍കുടലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഒരുമാസത്തെ ചികിത്സക്കുശേഷമാണ് ആശുപത്രി വിടുന്നത്. ഇവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാരാണ് വഹിക്കുന്നത്. ആശുപത്രിയില്‍ നിന്ന് മൂത്ത മകന്‍റെ വീട്ടിലേക്കാണ് പോകുന്നത്.

