എന്തുകൊണ്ടാണ് ഇത് ട്രെന്‍ഡായത്?”പുതിയ ഫീച്ചറുമായി ട്വിറ്റര്‍

ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് ഇത് ട്രെന്‍ഡായത്?” സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ ഏറ്റവും പ്രസക്തമായ ചോദ്യങ്ങളിലൊന്നാണിത്. വാസ്തവത്തില്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ വാചകം അരലക്ഷത്തിലധികം തവണ ട്വീറ്റ് ചെയ്തപ്പെട്ടിട്ടുണ്ടെന്ന് ട്വിറ്റര്‍ തന്നെ പറയുന്നു. ഉപഭോക്താവിന്റെ ഈ ചോദ്യത്തിന് മറുപടി പറയാന്‍ ഒരുങ്ങുകയാണ് പുതിയ ഫീച്ചറിലൂടെ ട്വിറ്റര്‍.

നിലവില്‍ ഒരു ട്രെന്‍ഡിങ് കമന്റോ വിഡിയോയെ എവിടെ നിന്നാണ് വന്നതെന്ന് അറിയുന്നതിന് ഉപയോക്താക്കള്‍ ധാരാളം ട്വീറ്റുകള്‍ സ്‌ക്രോള്‍ ചെയ്യണം. എന്നാല്‍ പുതിയ ഫീച്ചര്‍ വരുന്നതോടെ എന്താണ് പറയുന്നതെന്നും ഇതിന്റെ സ്രോതസ്സ് ഏതാണെന്നും ഉടനടി മനസിലാക്കാന്‍ സാധിക്കും. ഇതിനായി ട്രെന്‍ഡുകളില്‍ പിന്‍ ചെയ്ത ട്വീറ്റുകളും വിവരണങ്ങളും ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് ട്വിറ്റര്‍.

ട്വിറ്റര്‍ സംവിധാനങ്ങളും അക്കൗണ്ടുകളും ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്തകളും മറ്റും പ്രചരിപ്പിക്കുന്നതിന് തടയിടാനാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതെന്ന് ട്വിറ്റര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു ലിങ്ക് റീട്വീറ്റ് ചെയ്യുന്നതിന് മുമ്പ് ആ ലിങ്കില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ റീട്വീറ്റ് ചെയ്യുന്ന വ്യക്തി വായിച്ചിട്ടുണ്ടോ എന്ന ചോദ്യവും ഇനി ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ഷെയര്‍ ചെയ്യുന്ന ഉപയോക്താവ് വായിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാനാണ് ഇത്. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പങ്കുവെക്കാതിരിക്കാനാണ് പുതിയ ഫീച്ചര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →