ആലപ്പുഴയില്‍ രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് വലിയകുളങ്ങരയ്ക്ക് സമീപം റോഡ് അരികിലെ ഓടയിലാണ് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മഹാദേവികാട് സ്വദേശി ശബരിനാഥിനെ ആണ് മരിച്ച നിലയില്‍ ഓടയില്‍ കണ്ടെത്തിയത്. 22 വയസ്സായിരുന്നു. രാത്രിയില്‍ സൈക്കിളില്‍ സഞ്ചരിക്കവേ ഓടയില്‍ വീണ് അപകടമുണ്ടായി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആലപ്പുഴ കടപ്പുറത്തും ഒരു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചടയമംഗലം സ്വദേശി അനൂപ് ചന്ദ്രന്‍ ആണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →