ന്യൂഡൽഹി: തെക്കൻ ചൈന കടൽ മുതൽ ഇന്ത്യൻ അതിർത്തി വരെയുള്ള പ്രദേശങ്ങളിൽ സംഘർഷം പുകയുമ്പോൾ ഇന്ത്യ പുതിയ ത്രിരാഷ്ട്ര സഖ്യത്തിന് തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട് .
ചൈനീസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയും ഇന്തോനേഷ്യ യുമായി പുതിയ നയതന്ത്ര – പ്രതിരോധ ബാന്ധവത്തിനായി ശ്രമിക്കുകയാണ് ഇന്ത്യ.
ഇതിനു മുന്നോടിയായി മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും പങ്കെടുക്കുന്ന മീറ്റിംഗ് നടക്കും. ഈ മാസം അവസാനമാകും യോഗങ്ങൾ നടക്കുക.
ഈസ്റ്റ് ഏഷ്യാ സമ്മിറ്റ്, ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ തുടങ്ങിയവയെ ശക്തിപ്പെടുത്തുന്നതിനായുള്ള ചർച്ചകൾ യോഗത്തിൽ നടക്കുമെന്നാണ് സൂചന.
ജൂലൈ മാസത്തിൽ ഇന്തോനേഷ്യൻ പ്രതിരോധമന്ത്രി ന്യൂഡൽഹിയിൽ എത്തിയിരുന്നു. മേഖലയിലെ ചൈനീസ് ഇടപെടലുകളായിരുന്നു അന്നും പ്രധാന ചർച്ചാവിഷയം
ഇന്തോനേഷ്യയ്ക്ക് ബ്രഹ്മോസ് മിസൈൽ കൈമാറുന്ന കാര്യവും ചർച്ചയിൽ വന്നിരുന്നു

