അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പേർ പിടിയില്‍.

കൊച്ചി: അരൂരിൽ അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച നാലു പേരിൽ രണ്ടുപേരെ റിമാൻഡ് ചെയ്തു. ചന്തിരൂർ സ്വദേശികളായ സനോജ്, സൽവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. 30-08-2020, ഞായറാഴ്ച രാത്രി ചന്തിരൂരിലെ വാടകവീട്ടിൽ വച്ചായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അരൂർ പോലീസ് കേസെടുത്തത്.

ആസാം സ്വദേശിയായ അതിഥി തൊഴിലാളി ഇവിടെ കുടുംബമായി വാടകയ്ക്ക് താമസിച്ച് സമീപത്തെ ഫുഡ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

അതിഥി തൊഴിലാളിയും കുടുംബവും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി കത്തി ചൂണ്ടി നാലംഗ സംഘം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുയായിരുന്നു. കേസിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട് അരൂർ പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →